roller-scating-
ജില്ലാ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

 ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് മേയർ ഉദ്ഘാടനം ചെയ്‌തു

കൊല്ലം: ജില്ലാ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്കേറ്റിംഗ്ചാമ്പ്യൻഷിപ്പ് മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്‌തു. നഗരത്തിൽ സ്കേറ്റിംഗ് റിംഗ് നിർമ്മിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ്‌ എൻ. ശങ്കരനാരായണ പിള്ള അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി പി.ആർ. ബാലഗോപാൽ, ട്രഷറർ എസ്. ബിജു, വൈസ് പ്രസിഡന്റ് വിഷ്‌ണു വിശ്വനാഥ്, ജോ.സെക്രട്ടറി അനുരാജ് പൈങ്ങാവിൽ, പി. അശോകൻ തുടങ്ങിയവർ സംസാരിച്ചു. റോഡ് റെയ്സ് മത്സരങ്ങൾ ഇന്നലെ പുലർച്ചെ മുതൽ ആശ്രാമം റസിഡൻസി റോഡിൽ നടന്നു. സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ ചാമ്പ്യൻഷിപ്പിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്.