കൊല്ലം: ലയൺസ് ക്ലബ് ഒഫ് ക്വയിലോൺ സെൻട്രലിന്റെയും കടപ്പാക്കട സ്പോർട്സ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ തിരുനെൽവേലി കണ്ണാശുപത്രിയിലെ വിദഗ്ദ്ധത ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും സമാപിച്ചു. സ്പോർട്സ് ക്ലബിൽ നടന്ന ക്യാമ്പ് മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് അജി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആയിരത്തഞ്ഞൂറോളം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു. വിദഗ്ദ്ധ ചികിത്സയ്‌ക്കും ശസ്‌ത്രക്രിയക്കുമായി 200 പേരെ തിരുനെൽവേലി കണ്ണാശുപത്രിയിൽ എത്തിച്ചു.
പ്രോജക്ട് ഡിസ്ട്രിക്ട് ചെയർപേഴ്സൺ ശിവകുമാർ, മുൻ ഡിസ്‌ട്രിക്ട് ഗവർണർ സുന്ദരേശൻ പിള്ള, സെക്രട്ടറി എം.ജി. അരുൺ, ജെയ്ൻ സി. ജോബ്, സി.പി. വർഗീസ്, ബിനി അരുൺ എന്നിവർ സംസാരിച്ചു.