കരുനാഗപ്പള്ളി: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി മേഖലാ സമ്മേളനം വൈ.എം.സി.എ ഹാളിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുഗതൻ ഗമനം ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ മേഖലാ പ്രസിഡന്റ് മനോജ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എ. വൺ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം. വിജയനും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. മണിലാലും കെ. അശോകനും ആദരിച്ചു. സെക്രട്ടറി അജി അരുൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എസ്. മൺസൂർ, ട്രസ്റ്റ് ചെയർമാൻ സുരേന്ദ്രൻ വള്ളിക്കാവ്, ജില്ലാ വൈസ് പ്രസിഡന്റ് ജോയി ഉമ്മന്നൂർ, ജില്ലാ ട്രഷറർ മുരളി അനുപമ, പി. രാജശേഖരൻ നായർ, ചന്ദ്രഭാസ്, സന്തോഷ് ആരാമം, സന്തോഷ് സ്വാഗത്, സനോജ്, പ്രകാശ് എന്നിവർ സംസാരിച്ചു. സന്തോഷ് സ്വാഗത് (പ്രസിഡന്റ്), ബാബു ബാബൂസ് (വൈസ് പ്രസിഡന്റ്), അജി അരുൺ (സെക്രട്ടറി), അനി വയനകം( ജോ. സെക്രട്ടറി), പ്രകാശ് അജാസ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.