കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയനിൽ ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ രൂപീകരണവും സമ്മേളനവും സംഘടിപ്പിച്ചു. എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് അജുലാൽ യോഗം ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ.ജെ. പ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. വി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി വിനോദ് ശ്രീധർ സംഘടനാ സന്ദേശം നൽകി. ശ്രീനാരായണ വെൽഫെയർ ഫോറം കേന്ദ്ര കമ്മിറ്റി അംഗം വിനോദ് കുമാർ, അജിത് കുമാർ എന്നിവർ പ്രസംഗിച്ചു. ബിജു (പ്രസിഡന്റ്), ജയകുമാർ, പ്രദീപ് (വൈസ് പ്രസിഡന്റുമാർ), അജിത് കുമാർ (സെക്രട്ടറി), അനിൽകുമാർ, ജയപ്രഭാത് (ജോ: സെക്രട്ടറിമാർ), ശർമ്മ സോമരാജൻ (ഹെൽപ്പ് ഡെസ്ക്ക് മാനേജർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.