sndp
പുനലൂർ യൂണിയനിലെ ഇടമൺ കിഴക്ക് 854-ാം നമ്പർ ശാഖയിൽ സംഘടിപ്പിച്ച മേഖലാ തല കുടുംബ സംഗമവും സമൂഹ പ്രാർത്ഥനയും.

പുനലൂർ: എസ്.എൻ.ഡി.പി യോഗം 854-ാം നമ്പർ ഇടമൺ കിഴക്ക് ശാഖയിലെ മേഖലാതല കുടുംബ സംഗമവും സമൂഹ പ്രാർത്ഥനയും സംഘടിപ്പിച്ചു. വനിതാസംഘം പുനലൂർ യൂണിയൻ സെക്രട്ടറി ഓമന പുഷ്പാംഗദൻ സംഗമം ഉദ്ഘാടനം ചെയ്തു. പി. ബാഹുലേയൻ അദ്ധ്യക്ഷത വഹിച്ചു. മുൻ യൂണിയൻ കൗൺസിലറും കേരളകൗമുദി പുനലൂർ ലേഖകനുമായ ഇടമൺ ബാഹുലേയൻ, സുധീർ ബാബു, ഡി.ടി. മോഹനൻ, വിമല രാജേന്ദ്രൻ, വിജയശ്രീ ബാബു, സുപ്രഭാ സുഗതൻ, അമ്പിളി, സുധർമ്മിണി തുടങ്ങിയവർ സംസാരിച്ചു.