കൊല്ലം: ഫെയ്സ് ബുക്ക് കൂട്ടായ്മായ കൃഷിത്തോട്ടത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കൃഷിത്തോട്ടം ഗ്രൂപ്പ് അഗ്രികൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളുടെ കുടുംബസംഗമം കൊല്ലത്ത് നടന്നു.
വിവിധ ജില്ലകളിൽ നിന്നുള്ള 600 പേർ പങ്കെടുത്ത കുടുംബ സംഗമം കളക്ടർ ബി. അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു.
കൃഷിത്തോട്ടം ഗ്രൂപ്പ് സ്ഥാപകൻ ലിജോ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സി.എസ്.ഐ ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്ജ്, റിജോഷ് മാറോക്കി ജോസ്, ആർ. രാമചന്ദ്രൻ, ചിത്ര ഗോപിനാഥ്, ജോൺസൺ ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിലെ സൽവ ഹസ്ക്കർ ജൈവ കൃഷി എന്ന വിഷയത്തിൽ ക്ലാസെടുത്തു. സംഗമത്തിൽ പങ്കെടുത്തവർക്കെല്ലാം പച്ചക്കറി തൈകൾ വിതരണം ചെയ്തു.