കൊല്ലം: വിദ്യാഭ്യാസരംഗത്തെ മുന്നേറ്റം സംസ്ഥാനത്തെ സമ്പന്ന രാജ്യങ്ങൾക്കൊപ്പം എത്തിച്ചുവെന്ന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ പറഞ്ഞു. കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി കമ്മിറ്റി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സിറ്റി പൊലീസ് കമ്മിഷണർ പി.കെ. മധു അവാർഡ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.സി. പ്രശാന്തൻ സ്വാഗതം പറഞ്ഞു. എ.ആർ ക്യാമ്പ് അസി. കമാണ്ടന്റ് ആർ. ബാലൻ, എ.സി.പിമാരായ എം. അനിൽകുമാർ, എസ്. വിദ്യാധരൻ, അസോസിയേഷൻ ഭാരവാഹികളായ കെ. സുനി, എച്ച്. മുഹമ്മദ് ഖാൻ, കെ. ഉണ്ണിക്കൃഷ്ണപിള്ള, കേരളാ പൊലീസ് അസോസിയഷൻ ഭാരവാഹികളായ എസ്. അജിത്ത് കുമാർ, ജെ. തമ്പാൻ, കെ. ഉദയൻ തുടങ്ങിയവർ സംസാരിച്ചു.