ചാത്തന്നൂർ: ചിറക്കര കൈരളി വായനശാലയിലെ യുവാക്കളുടെ കൂട്ടായ്മ യുവതയുടെ നേതൃത്വത്തിൽ ചിറക്കര ഗ്രാമപഞ്ചായത്തിന്റെയും ചിറക്കര കൃഷിഭവന്റെയും സഹകരണത്തോടെ ഉളിയനാട് ഏലായിൽ തരിശുകിടന്ന മൂന്നേക്കറിൽ നെൽകൃഷി ആരംഭിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ് കൃഷ്ണൻ, ജില്ലാ ഗ്രന്ഥശാലാ സംഘം മുൻ പ്രസിഡന്റ് ആർ. അനിൽകുമാർ, ഗ്രന്ഥശാലാ പ്രസിഡന്റ് അനിലാൽ, ദീപക്, ശർമ്മ, ചന്തുലാൽ, അരുൺരാജ് എന്നിവർ നേതൃത്വം നൽകി. ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ കൃഷിയിലേക്ക് മാറിയ ലിജിൻ, രതീഷ്, വിമൽ എന്നിവരെ എം.എൽ.എ ചടങ്ങിൽ അനുമോദിച്ചു.