പരവൂർ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പരവൂർ മേഖലാ കമ്മിറ്റിയുടെ 35-ാമത് വാർഷിക സമ്മേളനം മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ നടന്നു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുഗതൻ ഗമനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അരുൺ പനയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കവി ബാബു പാക്കനാർക്ക് ഫോട്ടോ കലാപുരസ്കാരം നൽകി. എം.സി.എ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ചിത്തിരയ്ക്കും
അസോ. അംഗങ്ങളുടെ മക്കളിൽ എസ് എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയവരെയും അനുമോദിച്ചു.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി എസ്. മൻസൂർ ഉദ്ഘാടനം ചെയ്തു. എം. വിജയൻ, ജിജോ പരവൂർ, മുരളി അനുപമ, ജോയി ഉമ്മന്നൂർ, വിൽസൺ ആന്റണി, അജയൻ ദൃശ്യ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ജി. വാസുദേവൻ (പ്രസിഡന്റ്), ബിജു കൈരളി (വൈസ് പ്രസിഡന്റ്), അനിൽ വേളമാനൂർ (സെക്രട്ടറി), നവാസ് (ട്രഷറർ), സുനിൽ കുമാർ (ജോയിന്റ് സെക്രട്ടറി), അരുൺ പനയ്ക്കൽ, ജിജോ പരവൂർ (ജില്ലാ കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.