f
കടയ്ക്കൽ എം. എസ്. എം അറബിക് കോളേജിൽ നടന്ന ചതുർദിന വിവാഹ പൂർവ കൗൺസലിംഗ് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടറും മന്നാനിയ കോളേജ് പ്രിൻസിപ്പലുമായ ഡോ. പി. നസീർ ഉദ്ഘാടനം ചെയുന്നു

കടയ്ക്കൽ: ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംസ്ഥാനത്തുടനീളം ആവിഷ്കരിച്ചു നടപ്പാക്കി വരുന്ന വിവാഹ പൂർവ കൗൺസലിംഗ് ക്ലാസുകൾ യുവജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടറും മന്നാനിയ കോളേജ് പ്രിൻസിപ്പലുമായ ഡോ. പി. നസീർ പറഞ്ഞു. വകുപ്പിന് കീഴിലുള്ള ചതുർദിന വിവാഹ പൂർവ കൗൺസിലിംഗ് ക്ലാസ് കടയ്ക്കൽ എം. എസ്. എം അറബിക് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. എം. എസ്. മൗലവി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കോ ഒാർഡിനേറ്റർ ഡോ. ഷാജിവാസ് പദ്ധതി വിശദീകരിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം എസ്. എം. റാസി, കെ. എം. വൈ. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദ്, കണ്ണനല്ലൂർ സെന്റർ പ്രിൻസിപ്പൽ ഡോ. ബിനു, എസ്. റഫീക്ക്, മുഹമ്മദ് ബഷീർ പത്തനാപുരം, എസ്. ഉനൈസ്, ലക്ഷ്മി വി. എസ്. എന്നിവ‌ർ സംസാരിച്ചു.
മൂന്ന് ബാച്ചുകളിലായി പതിനെട്ട് വയസ് പൂർത്തീകരിച്ച നൂറിൽപ്പരം യുവതീ യുവാക്കളാണ് കോഴ്സിൽ പങ്കെടുക്കുന്നത്.