കുന്നത്തൂർ: തിരുവോണ ദിവസം ശൂരനാട് വടക്ക് കരിങ്ങാട്ടിൽ സ്വദേശികളായ അഖിൽ ദേവിനെയും പിതാവിനെയും ക്രൂരമായി മർദിച്ച പ്രതി പിടിയിൽ. ശൂരനാട് വടക്ക് വില്ലേജിൽ പടിഞ്ഞാറ്റംമുറി കൊച്ചുമുറി വടക്കതിൽ വീട്ടിൽ വിനേഷാണ് (29) അറസ്റ്റിലായത്. ഇരുവരെയും സൈക്കിളിന്റെ പ്രിവീൽ, കമ്പി വടി എന്നിവ കൊണ്ടാണ് പ്രതി ആക്രമിച്ചത്. ക്ലബ് പരിപാടിക്കിടെ ബൈക്കിൽ പോയി വെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ദിവസം വരെ പ്രതി ഒളിവിൽ കഴിയുകയായിരുന്നു. ശനിയാഴ്ച്ച രാത്രി മണപ്പള്ളി ഭാഗത്തു നിന്നുമാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ശൂരനാട് സി.ഐ ജയചന്ദ്രൻപിള്ള, എസ്.ഐ . ശ്രീജിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.