navas
ഗ്രന്ഥശാല സംഘം കുന്നത്തൂർ ബാല കലോത്സവം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻറ് ഡോ.പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: മൈനാഗപ്പള്ളിയിൽ നടന്ന ഗ്രന്ഥശാലാ സംഘം കുന്നത്തൂർ താലൂക്ക് ബാല കലോത്സവം സമാപിച്ചു. ഇന്നലെ രാവിലെ നടന്ന ഉദ്ഘാടന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. പി. കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ടി. അനിൽ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാരി, അഡ്വ. തോമസ് വൈദ്യൻ, ആർ. അജയകുമാർ, ഗിരിജാദേവി എന്നിവർ സംസാരിച്ചു. എസ്. ശശികുമാർ സ്വാഗതവും മനു വി. കുറുപ്പ് നന്ദിയും പറഞ്ഞു. വൈകിട്ട് നടന്ന സമാപന സമ്മേളനം കോവൂർ കുഞ്ഞുമോൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എസ്. അജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീലേഖാ വേണുഗോപാൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എസ്. രാജശേഖര വാര്യർ, ആർ. വിജയൻ പിള്ള, ആർ. പുഷ്പരാജൻ, ആർ. കമൽദാസ് , കെ. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. കെ.പി. ദിനേശ് സ്വാഗതവും സി. പ്രസന്നകുമാർ നന്ദിയും പറഞ്ഞു. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഗ്രന്ഥശാലയ്ക്കുള്ള ട്രോഫി മുതുപിലാക്കാട് നേതാജി ഗ്രന്ഥശാലയും , ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന പഞ്ചായത്തിനുള്ള ട്രോഫി മൈനാഗപ്പള്ളി പഞ്ചായത്ത് നേതൃസമിതിയും ഏറ്റുവാങ്ങി.