c

കൊല്ലം: കെന്നൽ ക്ലബ് സംഘടിപ്പിച്ച ദേശീയ ശ്വാന പ്രദർശനം വൈവിധ്യങ്ങളാൽ ശ്രദ്ധേയമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 36 ബ്രീഡുകളിലെ ഇരുന്നൂറോളം നായ്ക്കളാണ് കൊല്ലത്ത് പ്രദർശനത്തിൽ അണി നിരന്നത്. നാടൻ- വിദേശ ഇനങ്ങൾക്കൊപ്പം ലാബ്രഡോർ, ജർമൻ ഷെപ്പേർഡ്, റോട്‍വീലർ, പഗ് ഇനങ്ങളും പ്രദർശനത്തിന്റെ ഭാഗമായി.

പ്രദർശനത്തിന്റെ ഉദ്ഘാടനം മേയർ വി.രാജേന്ദ്രബാബു നിർവഹിച്ചു. കെന്നൽ ക്ലബ് സെക്രട്ടറി ഡോ.ബി.അരവിന്ദ് അധ്യക്ഷനായിരുന്നു.

അമ്മു, റാണി, ഹണ്ടർ, അർജുൻ, ഹെക്ടർ എന്നീ പോലീസ് നായകളും കാഴ്ചക്കാരെ ആകർഷിച്ചു. കൊലപാതകം, മോഷണം, പിടിച്ചുപറി എന്നിവ തെളിയിക്കുന്നതിൽ വിദഗ്ധയാണ് കൊല്ലം സിറ്റി ഡോഗ് സ്ക്വാഡിലെ അമ്മു. പുകയിലയും ലഹരി മരുന്നുകളും കണ്ടെത്തുന്നതിലാണ് ഹണ്ടറിന്റെ ശ്രദ്ധ.റൂറൽ ഡോഗ് സ്ക്വാഡിൽ നിന്നാണ് അർജുന്റെ വരവ്. റൂറലിൽ നർകോട്ടിക് സ്ക്വാഡിലാണ് ഹെക്ടറിന്റെ ജോലി.