പുനലൂർ: കനത്ത മഴയെ തുടർ കൊല്ലം തിരുമംഗലം ദേശീയ പാതയിലെ ചെമ്മന്തൂർ അടക്കമുള്ള പാതകളിൽ വെള്ളം കയറി ഗതാഗതം മുടങ്ങി.പൊയ്യാനി ജംഗ്ഷനിൽ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾ മഴവെള്ളത്തിൽ ഒഴുകിപ്പോയി.പുനലൂർ-നരിക്കൽ റോഡ് നിറഞ്ഞു ഒഴികിയതോടെ ഗതാഗതം രണ്ട് മണിക്കൂറിൽ അധികം നിശ്ചലമായി.
ദേശീയ പാത കടന്നു പോകുന്ന പുനലൂരിന് സമീപത്തെ ചെമ്മന്തൂർ പൊയ്യാനി ആശുപത്രി ജംഗ്ഷൻ, ബിഷപ്പ് ഹൗസ് ജംഗ്ഷനുകൾക്ക് പുറമെ പുനലൂർ-നരിക്കൽ, വെട്ടിപ്പുഴയിലെ എം.എൽ എ റോഡുകളുമാണ് വെള്ളത്തിൽ മുങ്ങിയത്. ഇന്നലെ വൈകിട്ടു മൂന്നരയോടെ പെയ്തു തുടങ്ങിയ മഴയാണ് ദുരിതം വിതച്ചത്. കാൽ നടയാത്രികർ അടക്കം വലഞ്ഞു.
മൂന്ന് ദിവസമായി പെയ്യുന്ന മഴയ്ക്ക് ഒപ്പം ശക്തമായ ഇടിമിന്നലും അനുഭവപ്പെടുന്നത് മൂലം വൈദ്യുതി ബന്ധം താറുമാറായി.