കൊല്ലം: വധശ്രമക്കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും 10.05 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുണ്ടറ പടപ്പക്കര ഫാത്തിമ ജംഗ്ഷന് സമീപം ശ്രീജു വിലാസത്തിൽ ജോർജിനെ (53 ) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പടപ്പക്കര സോജി വിലാസത്തിൽ സോളമനാണ് (50) കൊല്ലം അഡിഷണൽ സെഷൻസ് ജഡ്ജി- 6, എം. മനോജ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയും സോളമന്റെ സഹോദരനുമായ ജോസിനെ സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെ വിട്ടു.
2016 ഒക്ടോബർ 8ന് രാത്രി 10 മണിക്കാണ് കേസിനാസ്പദമായ സംഭവം. അതിക്രമിച്ചു കയറിയ പ്രതികൾ വീടിന്റെ വരാന്തയിൽ ഇരുന്ന ജോർജിനെ മുറ്റത്തേക്ക് വലിച്ചിട്ട് സോളമൻ തലയിൽ വെട്ടി. തല പൊട്ടി ചോരയൊലിച്ചിട്ടും നിലത്തിട്ടു ചവിട്ടി എന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ.കെ. മനോജ് ഹാജരായി.