youth-congress
പി.എസ്.സി ഓഫീസിന് മുൻപിൽ റീത്ത് വെച്ച് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം

 ക്രമരഹിത നിയമനങ്ങളെന്ന് വിമർശനം  റീത്ത് വച്ച് പ്രതിഷേധിച്ചു

കൊല്ലം: പി.എസ്.സിയിൽ തുടരെ ക്രമക്കേടുകൾ നടക്കുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലത്തെ പി.എസ്.സി ഓഫീസിലേക്ക് മാർച്ച് നടത്തി ഓഫീസിന് മുന്നിൽ റീത്ത് വച്ചു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് ക്രമരഹിരമായി തൊഴിൽ നൽകാൻ പി.എസ്.സിയെ സർക്കാർ ഉപയോഗിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ആസൂത്രണ ബോർഡിൽ പ്രസിദ്ധീകരിച്ച റാങ്ക്പട്ടികയിലുള്ള ചില ഇടത് പക്ഷ അനുഭാവികൾക്ക് കോടതിവിധി മറികടന്ന് അഭിമുഖത്തിന് 98 ശതമാനം മാർക്ക്‌ വരെ നൽകി. 70 ശതമാനത്തിൽ കൂടുതൽ മാർക്ക് അഭിമുഖ പരീക്ഷയിൽ നൽകരുതെന്ന് കോടതി വിധി നിലനിൽക്കവെയാണ് എൻ.ജി.ഒ യൂണിയൻ നേതാവിന് 98 ശതമാനം മാർക്ക് നൽകിയത്.

യൂത്ത് കോൺഗ്രസ് നേതാക്കളായ വിഷ്‌ണു സുനിൽ പന്തളം, സജുഖാൻ, ഒ.ബി. രാജേഷ്, വിഷ്‌ണു വിജയൻ, കൗശിക്, യദുകൃഷ്‌ണൻ, ഷാ സലിം, ബിനോയ് ഷാനൂർ, ഹർഷാദ്, മുനീർബാനു, അജു ചിന്നക്കട തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.