chavara
ചവറ തെക്കുംഭാഗം ഗുഹാനന്ദപുരം ഹയർ സെക്കൻഡറി സ്കൂളിലെ സഹപാഠികളുടെ കൂട്ടായ്മയായ ഒർമ്മച്ചെപ്പ് 88ന്റെ ഉദ്ഘാടനം നീണ്ടകര നീലാമ്പരിയിൽ വിജയൻപിള്ള എം. എൽ. എ നിർവഹിക്കുന്നു

ചവറ : ചവറസൗത്ത് ഗുഹാനന്ദപുരം ഹയർസെക്കൻഡറി സ്കൂളിലെ 1988 എസ്.എസ്.എൽ.സി ബാച്ചിലെ സഹപാഠികളുടെ കൂട്ടായ്മയായ ഒാർമ്മച്ചെപ്പ്-88 നീണ്ടകര പരിമണം നീലാംബരിയിൽ നടന്നു. കുടുംബ സംഗമവും ഗ്രൂപ്പ് അംഗം കൂടിയായ ചിത്രകാരി ജൂഡിറ്റിന്റെ ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനവും വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു. സിനിമാ നടൻ കുണ്ടറ ജോണി മുഖ്യാതിഥിയായിരുന്നു. പ്രീതി റാഫേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ശശി സ്വാഗതവും അഡ്വ. രാജലക്ഷ്മി നന്ദിയും പറഞ്ഞു. പി.എസ്. ഷിബു, ബോബൻ, ശ്രീകല, സ്മിത, മിനി എന്നിവർ സംസാരിച്ചു.