കൊല്ലം: കുണ്ടറ ഏഴാംകുറ്റി പുനുക്കന്നൂർ കീർത്തിനഗർ റസിഡന്റ്സ് അസോസിയേഷന്റെ ഏഴാം വാർഷികവും കുടുംബ സംഗമവും ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപൻ ഉദ്‌ഘാടനം ചെയ്‌തു. നഗർ പ്രസിഡന്റ് ആർ. ബാലചന്ദ്രൻപിള്ള അദ്ധ്യക്ഷനായിരുന്നു. കൊട്ടാരക്കര ഡിവൈ.എസ്.പി നാസറുദ്ദിൻ മുഖ്യപ്രഭാഷണം നടത്തി. പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്ന കുട്ടികൾക്ക് അവാർഡുകൾ സമ്മാനിച്ചു. ജില്ലാ പഞ്ചായത്തംഗം ഷേർളി സത്യദേവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഗോപകുമാർ, മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗം രമണി എന്നിവർ സംസാരിച്ചു.