photo
അഞ്ചൽ സെന്റ് ജോൺസ് കോളേജ് ഒാഡിറ്റോറിയത്തിൽ നടന്ന ബനടിക്ട് മാ‌ർ ഗ്രിഗോറിയോസ് അനുസ്മരണ സമ്മേളനം മുൻ സുപ്രീം കോടതി ജ‌ഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. ക്ലിമീസ് കത്തോലിക്കാബാബ, ഡോ. കെ.വി. തോമസ് കുട്ടി, ഫാ. ജോൺസൺ പുതുവേലിൽ തുടങ്ങിയവർ സമീപം

അഞ്ചൽ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വിദീയ അദ്ധ്യക്ഷനും തിരുവനന്തപുരം ആർച്ച് ബിഷപ്പുമായിരുന്ന ബനഡിക്ട് മാർഗ്രിഗോറിയോസ് തിരുമേനിയുടെ 2-ാം ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിനും സഭയ്ക്കും തിരുമേനി നൽകിയ സേവനങ്ങൾ വിലമതിക്കാനാകാത്തതാണെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. ജില്ലയുടെ കിഴക്കൻ മേഖലയുടെ വികസനത്തിന് തിരുമേനി തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ മാർബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാബ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജു, എൻ.കെ. പ്രേമചന്ദ്രൻ എം.പി. എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സുരേഷ്, ഗ്രാമ പഞ്ചായത്ത് അംഗം വി.വൈ. വർഗീസ്, സെന്റ് ജോസഫ് മിഷൻ ആശുപത്രി ഡയറക്ടർ സിസ്റ്റർ ലില്ലി തോമസ് തുടങ്ങിയവർ സംസാരിച്ചു. സെന്റ് ജോൺസ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോൺസൺ പുതുവേലിൽ സ്വാഗതവും മുൻ പ്രിൻസിപ്പലും മേജ‌‌ർ അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗവുമായ ഡോ. കെ.വി. തോമസ് കുട്ടി നന്ദിയും പറഞ്ഞു.