c
മത്സ്യബന്ധനം

 അരലക്ഷത്തോളം രൂപ പിഴയായി ഈടാക്കി

കൊല്ലം: തെങ്ങിന്റെ ക്‌നാഞ്ഞിലും പ്ലാസ്റ്റിക് കുപ്പികളും കൂട്ടിക്കെട്ടി കടലിൽ നിക്ഷേപിച്ച് അനധികൃത മത്സ്യബന്ധനം നടത്തുന്നതുമായി ബന്ധപ്പെട്ട് നാല് വള്ളങ്ങൾ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു.

ഇന്നലെ രണ്ട് വള്ളങ്ങളും കഴിഞ്ഞ ദിവസം രണ്ട് വള്ളങ്ങളുമാണ് പിടിച്ചെടുത്തത്. ഇവരിൽ നിന്ന് അരലക്ഷത്തോളം രൂപ പിഴ ഈടാക്കി. നീണ്ടകര മേഖലയിൽ നിന്നാണ് വള്ളങ്ങൾ പിടിയിലായത്. ഇത്തരത്തിൽ മത്സ്യബന്ധനം നടത്തുന്നകാര്യം ഒക്ടോബർ പത്തിന് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

കണവ പിടിക്കാനാണ് അനധികൃതമായ ഈ മാർഗം കൂടുതലായി ഉപയോഗിക്കുന്നത്. മറൈൻ എൻഫോഴ്സ്‌മെന്റ് കടലിലും തീരത്തും പരിശോധന വ്യാപകമാക്കി. വലിയ വാഹനങ്ങളിൽ ടൺ കണക്കിന് ക്‌നാഞ്ഞിലും പ്ലാസ്റ്റിക് കുപ്പികളും തീരത്തെത്തിക്കുന്നത് രാത്രിയുടെ മറവിലാണ്. രാത്രിതന്നെ ഇവ കടലിൽ താഴ്ത്തുകയും ചെയ്യും. ക്‌നാഞ്ഞിലും പ്ലാസ്റ്റിക് കുപ്പികളും മണലും ഉപയോഗിച്ച് പ്രത്യേക രീതിയിൽ കൂട്ടിക്കെട്ടി കടലിൽ നിക്ഷേപിച്ച് മത്സ്യങ്ങളെ ആകർഷിക്കുന്നതാണ് രീതി.ഇത്തരത്തിലുള്ള മത്സ്യബന്ധന രീതി

മത്സ്യങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെ തകിടം മറിക്കും. പരമ്പരാഗ മത്സ്യതൊഴിലാളികളുടെ ഉപജീവന സാദ്ധ്യതകൾ ഇല്ലാതാക്കുകയും ചെയ്യും.

.......................

കൃത്രിമപാര് നിർമ്മിച്ചുള്ള മത്സ്യബന്ധനം തടയാൻ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗവും പരിശോധന ശക്തമാക്കി. അനധികൃത മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

പി.ഗീതാകുമാരി

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ