ഓച്ചിറ: രണ്ടായിരത്തി ഇരുപതോടെ കൊല്ലം ജില്ലയെ സമ്പൂർണ ഭിന്നശേഷി ക്ഷേമ ജില്ലയായി പ്രഖ്യാപിക്കുമെന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി പറഞ്ഞു. ക്ലാപ്പന ഗ്രാമ പഞ്ചായത്ത് ആരംഭിച്ച ബഡ്സ് സ്പെഷ്യൽ സ്കൂളിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളുടെയും സാമൂഹ്യക്ഷേമ വകുപ്പിന്റെയും സഹകരണത്തോടെ സമഗ്രമായ സർവേ നടത്തി ഭിന്നശേഷിക്കാരായ എല്ലാ വ്യക്തികൾക്കും സേവന സംരക്ഷണം ഉറപ്പാക്കുന്നതിലൂടെയാണ് ഇത്തരമൊരു ലക്ഷ്യം കൈവരിക്കാൻ ഉദ്ദേശിക്കുന്നതെന്നും അവർ വ്യക്തമാക്കി. ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു, ബഡ്സ് സ്കൂളിന് ആവശ്യമായ ഉപകരണങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ് കൈമാറി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ശ്രീകല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി. ബിന്ദു, വരവിള മനേഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി. ജയാദേവി, സി.എൻ. ഉമയമ്മ, കൊല്ലടിയിൽ രാധാകൃഷ്ണൻ, എ. ഷാജഹാൻ, എഫ്. റഷീദാബീവി, എച്ച്. സീനത്ത്, ബിന്ദു പ്രകാശ്, ക്ലാപ്പന ഷിബു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. സുശീന്ദ്രൻ, അസി. സെക്രട്ടറി ജയകുമാർ.ആർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ലില്ലികുട്ടി, കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർ അനുദാസ് തുടങ്ങിയവർ സംസാരിച്ചു.