ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ പാലിയേറ്റീവ് രോഗികളുടെ കുടുംബസംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല ഭക്ഷ്യധാന്യ കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. വി.എസ്. ലീ സ്‌കൂൾ പാലിയേറ്റീവ് ക്ളബിൽ നിന്നുള്ള സഹായം ഏറ്റുവാങ്ങി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജയശ്രീ സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡി. ഗിരികുമാർ, മൈലക്കാട് സുനിൽ, ആശാദേവി, ജയലക്ഷ്‌മി, സിന്ധുഅനി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ശംഭു തുടങ്ങിയവർ സംസാരിച്ചു.