അഞ്ചൽ: കാശ്മീരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ അഞ്ചൽ ഇടയം സ്വദേശിയായ ജവാൻ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.ഇടയം ആലുംമൂട്ടിൽ കിഴക്കതിൽ വീട്ടിൽ പ്രഹ്ളാദന്റെ മകൻ അഭിജിത്താണ് (22) മരിച്ചത്.കഴിഞ്ഞ ദിവസം പുലർച്ചെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടുവന്നാണ് സൂചന. ജമ്മുവിലെ മിലിറ്ററി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലെത്തിക്കും. അമ്മ: ശ്രീകല. സഹോദരി: കസ്തൂരി.