vilakudi-
വിളക്കുടി സ്നേഹതീരത്ത് ലോകമാനസികാരോഗ്യ വാരാചരണത്തിന്റെ ഭാഗമായി നടന്ന സെമിനാർ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു

വിളക്കുടി: ആത്മഹത്യാ പ്രവണതയ്ക്കെതിരെയുള്ള ബോധവൽക്കരണത്തിന് സമൂഹം ഒന്നിക്കണമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. വിളക്കുടി സ്നേഹതീരത്ത് ലോകമാനസികാരോഗ്യ വാരാചരണത്തിന്റെ ഭാഗമായി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മഹത്യാനിരക്ക് വലിയ തോതിൽ വർദ്ധിച്ച് വരുകയാണ്. തൊഴിലിടങ്ങളിലെ സമ്മർദ്ദം, മോശം കുടുംബാന്തരീക്ഷം, അമിത ലഹരി ഉപയോഗം തുടങ്ങിയവയാണ് പലരെയും ആത്മഹത്യയിലേക്ക് നയിക്കുന്നത്. ശരീരം പരിപാലിക്കുന്നത് പോലെ മനസ് പരിപാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. ബി. സന്ദീപ് ക്ലാസുകൾ നയിച്ചു. സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസിലിൻ അദ്ധ്യക്ഷത വഹിച്ചു. ആർ. പത്മഗിരീഷ്, സുജാത, ബി. ഷാജഹാൻ, തങ്കച്ചൻ, മിനി ജോസ്പ്രകാശ്, എ.എ. വാഹിദ് എന്നിവർ സംസാരിച്ചു.