mela
തഴവ ബി.ജെ.എസ്.എം മഠത്തിൽ വി ആൻഡ് എച്ച്.എസ്.എസിൽ നടക്കുന്ന കരുനാഗപ്പള്ളി ഉപജില്ലാ ശാസ്ത്ര- ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേള ഓച്ചിറ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കരുനാഗപ്പള്ളി ഉപജില്ലാ ശാസ്ത്ര- ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേള തഴവ ബി.ജെ.എസ്. എം മഠത്തിൽ വി ആൻഡ് എച്ച്. എസ്. എസിൽ ആരംഭിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ് മേള ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് സലിം അമ്പീത്തറ അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ രാജു ടി. ആമുഖ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തംഗം ആനിപൊൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിജു പാഞ്ചജന്യം, എൻ. കൃഷ്ണകുമാർ, സ്കൂൾ മാനേജർ ചന്ദ്രമണി. എൽ, രാജീവ്. എസ്, സ്കൂൾ പ്രിൻസിപ്പൽ മീനാ കുമാരി ബി.വി., ഹെഡ്മിസ്ട്രസ് ടി.എൽ. സബിത, വി.എച്ച്. എസ്. ഇ പ്രിൻസിപ്പൽ കെ. ഉണ്ണിക്കൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു. മേള ഇന്ന് സമാപിക്കും. വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം ആർ. രാമചന്ദ്രൻ എം. എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത അദ്ധ്യക്ഷത വഹിക്കും. ഇന്ന് ഉച്ചയ്ക്ക് 2 മുതൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പ്രദർശനം കാണാൻ അവസരമൊരുക്കും.