c
കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദ്ദിച്ചു

കൊല്ലം: കശുഅണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിനുള്ള സംസ്ഥാന തല ബാങ്കിംഗ് കമ്മിറ്റിയുടെ ശുപാർശകൾ കർശനമായി നടപ്പാക്കാൻ എല്ലാ ബാങ്കുകളും തയ്യാറാകണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. അവശ്യപ്പെട്ടു. ജില്ലാതല ബാങ്കിംഗ് അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര വിപണിയിൽ തോട്ടണ്ടിയുടെ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ കശുഅണ്ടി വ്യവസായത്തെ ബാങ്കുകളുടെ സഹായത്തോടെ പുനരുദ്ധരിക്കാൻ കഴിയുമെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.

കശുഅണ്ടി വ്യവസായത്തിൽ നിലനിൽക്കുന്ന അനുകൂല സാഹചര്യങ്ങളെ ഫലപ്രദമായി വിനിയോഗിക്കാൻ യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ വായ്പ വിതരണത്തിൽ ചില ബാങ്കുകൾ കാണിക്കുന്ന ഉദാസീനത പരിശോധിക്കാനും ധാരണയായി. എസ്.ബി.ഐയുടെ ഒരു ശാഖ പൂതക്കുളത്ത് ആരംഭിക്കുന്ന നിർദ്ദേശം ബാങ്കിന്റെ പരിഗണനയിലാണ്. കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ നടപ്പാക്കുന്ന വിവിധ സാമൂഹ്യക്ഷേമ തൊഴിൽ ദാന പദ്ധതികളും യോഗം വിലയിരുത്തി.

ഇൻഡ്യൻ ബാങ്ക് ഡെപ്യൂട്ടി സോണൽ മാനേജർ വിനോദ് പി.ബി, എൽ.ഡി.എം റീന സുസൻ ചാക്കോ, ഡെപ്യൂട്ടി കളക്ടർ മോബി.ജെ, ആർ.ബി.ഐ അസി. ജനറൽ മാനേജർ വി.വി. വൈശാഖ്, നബാർഡ് ഡി.ഡി.എം അജീഷ് ബാലു തുടങ്ങിയവർ പങ്കെടുത്തു.