plastic
നഗരസഭാ ഉദ്യോഗസ്ഥർ ഇന്നലെ പിടികൂടിയ നിരോധിത പ്ലാസ്റ്റിക് കവറുകളും ഉൽപ്പന്നങ്ങളും

 പിടിച്ചെടുത്തത് 400 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ

കൊല്ലം: നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 400 കിലോയിലേറെ നിരോധിത പ്ലാസ്റ്റിക് കവറുകളും മറ്റ് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ മൊത്ത വ്യാപാര സ്ഥാപനങ്ങൾ, ചില്ലറ വിൽപ്പനശാലകൾ, പഴം - പച്ചക്കറി മാർക്കറ്റുകൾ, മത്സ്യവ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായ ജി.എസ്. സുരേഷ്, ഡി. പ്രസന്നകുമാർ എന്നിവർ നേതൃത്വം നൽകി.

നഗരസഭാ പരിധിയിൽ പ്ലാസ്റ്റിക് നിരോധനം നിലനിൽക്കുകയാണെന്നും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും ഹെൽത്ത് ഓഫീസർ ഡോ. ദർശന സുരേഷ് അറിയിച്ചു.