al
ആർ. മധു അനുസ്മരണം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവംഗം എ. മന്മഥൻ നായർ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: സി.പി.ഐ കുന്നത്തൂർ മണ്ഡലം സെക്രട്ടേറിയറ്റംഗവും ബി.കെ.എം.യു മണ്ഡലം സെക്രട്ടറിയുമായിരുന്ന ആർ. മധുവിന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. സി.പി.ഐ പുത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ജില്ലാ എക്സിക്യൂട്ടീവംഗം എ. മന്മഥൻ നായർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവംഗം ആർ. എസ്. അനിൽ, കുന്നത്തൂർ മണ്ഡലം സെക്രട്ടറി ടി. അനിൽ പുത്തൂർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. ആർ. രമണൻ എന്നിവർ സംസാരിച്ചു. സന്തോഷ് നന്ദി പറഞ്ഞു.