കരുനാഗപ്പള്ളി: പള്ളിക്കലാറ്റിൽ തൊടിയൂർ പാലത്തിന് സമീപം നിർമ്മിച്ച തടയണയുടെ അശാസ്ത്രീയത പരിശോധിക്കുക, പാവുമ്പ പ്രദേശത്തോട് പ്രാദേശിക ഭരണകൂടവും ജനപ്രതിനിധികളും കാട്ടുന്ന അവഗണന അവസാനിപ്പിക്കുക, പാവുമ്പ കേന്ദ്രീകരിച്ച് പുതിയ ഗ്രാമ പഞ്ചായത്ത് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് പാവുമ്പ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപഥം സംഘടിപ്പിച്ചു. അഡ്വ. ബി. അനിൽകുമാർ ക്യാപ്ടനായുള്ള സമരപഥത്തിന്റെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് നിർവഹിച്ചു. യോഗത്തിൽ രമാ ഗോപാലകൃഷ്ണൻ, മുനമ്പത്ത് വഹാബ്, കെ.ജി. രവി, എൻ. അജയകുമാർ, അഡ്വ. എം.എ. ആസാദ്, കെ.പി. രാജൻ, പാവുമ്പ സുനിൽ എന്നിവർ പ്രസംഗിച്ചു. രണ്ട് ദിവസം നീണ്ട പര്യയടനത്തിന് ശേഷം മണപ്പള്ളിയിൽ സമാപിച്ച ജാഥയുടെ സമാപന സമ്മേളനം എം. അൻസാർ ഉദ്ഘാടനം ചെയ്തു.