sndpyhs
ചൂരവിള ജോസഫ് ഡെവലപ്‌മെന്റ് ഫൌണ്ടേഷന്റെ സാമൂഹിക സേവന പദ്ധതി മിഷൻ 2020ന്റെ ഭാഗമായി നീരാവിൽ എസ്.എൻ.ഡി.പി വൈ.എച്ച്.എസ് സ്‌കൂളിൽ നടന്ന ബോധവൽക്കരണ സെമിനാർ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്യുന്നു. ഹെഡ്മിസ്ട്രസ് എസ്.കെ. മിനി, പ്രിൻസിപ്പൽ ആർ. സിബില, കൗൺസിലർ അനിൽകുമാർ, ഫാ. ടി.ജെ. ആന്റണി, സി.ജെ.ഡി.എഫ് സെക്രട്ടറി ഇന്നസെന്റ് ജോസഫ് എന്നിവർ സമീപം

കൊല്ലം: കുരീപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന ചൂരവിള ജോസഫ് ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ നടപ്പിലാക്കുന്ന സാമൂഹിക സേവന പദ്ധതി 'മിഷൻ 2020'ന്റെ ഭാഗമായി നീരാവിൽ എസ്.എൻ.ഡി.പി.വൈ എച്ച്.എസ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ സെമിനാർ നടന്നു.

എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ അനിൽകുമാർ, പ്രൊജക്ട് ഓഫീസർ സോണി പീറ്റർ, ഫാ. ടി.ജെ. ആന്റണി എന്നിവർ സംസാരിച്ചു.

ലഹരി വിമുക്ത ക്യാമ്പസ്, ട്രാഫിക് നിയമങ്ങൾ എന്നീ വിഷയങ്ങളിൽ റിട്ട. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ സുരേഷ് റിച്ചാർഡ്, കൊല്ലം ക്രൈംബ്രാഞ്ച് എ.എസ്.ഐ എച്ച്. ഷാനവാസ് എന്നിവർ ക്ലാസുകൾ നയിച്ചു. ഹെഡ്മിസ്ട്രസ് എസ്.കെ. മിനി സ്വാഗതവും പ്രിൻസിപ്പൽ ആർ. സിബില നന്ദിയും പറഞ്ഞു.