lio
അഞ്ചൽ ടൗൺ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിശീലന ശില്പശാല ക്ലബ് പ്രസിഡന്റ് കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു. ബി. അജയകുമാർ, രാധാമണി ഗുരുദാസ്, ദിപാ ജയറാം, കെ. ശ്രീധരൻ തുടങ്ങിയവർ സമീപം

അഞ്ചൽ: അഞ്ചൽ ടൗൺ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്ത്രീ ശാക്തീകരണം എന്ന പരിപാടിയുടെ ഭാഗമായി ഏകദിന പരിശീലന ശില്പശാല നടന്നു. റോയൽ ഒാഡിറ്റോറിയത്തിൽ നടന്ന ശില്പശാല ക്ലബ് പ്രസിഡന്റ് കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഇന്റർനാഷണൽ കോർപ്പറേറ്റ് ട്രെയിനർ ബി. അജയകുമാർ ക്ലാസ് നയിച്ചു. ലയൺ ലേഡീസ് കൗൺസിൽ പ്രസിഡന്റ് എലിസബത്ത് ജോർജ്, വിമൺ ലീഡർഷിപ്പ് ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ രാജേശ്വരി നായർ, വി.എൻ. ഗുരുദാസ്, രചന ഗ്രാനൈറ്റ്സ് എം.ഡി. കെ. യശോധരൻ, കെ. ദേവേന്ദ്രൻ, റോയൽസ് എം.ഡി പി.ടി. കുഞ്ഞുമാൻ, കെ.എസ്. ജയറാം, എക്സ് സർവീസ് ലീഗ് മേഖലാ പ്രസിഡന്റ് പി. അരവിന്ദൻ, ക്ലബ് സെക്രട്ടറി എം. നിർമ്മലൻ, ലയണസ് പ്രസിഡന്റ് ദീപാ ജയറാം, രാധാമണി ഗുരുദാസ്, ഷീബാ യശോധരൻ തുടങ്ങിയവർ സംസാരിച്ചു.