praty
ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പ്രസന്നൻ

ഓയൂർ: വെളിയം ഇലവുംമൂട് ദേവീക്ഷേത്രം കുട്ടിത്തുറന്ന് പണവും ഓട്ടുവിളക്കുകളും അപഹരിച്ച മോഷ്ടാവിനെ നാട്ടുകാരും പൊലീസും ചേർന്ന് കൈയോടെ പിടികൂടി. പരുത്തിയറ മുളമൂട്ടിൽ പ്രസന്നനാണ് (50) പിടിയിലായത്. ഇയാൾ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണമെടുത്ത ശേഷം ഓട്ടുവിളക്കുകൾ കൈക്കലാക്കി സ്ഥലംവിടാൻ ശ്രമിക്കുന്നത് അമ്പലത്തിൽ സ്ഥാപിച്ചിരുന്ന സി.സി ടി.വി കാമറയിൽ തത്സമയം കണ്ട ക്ഷേത്രം ഭാരവാഹികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും ഉടൻ സ്ഥലത്തെത്തി. പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിൻതുടർന്നാണ് പിടികൂടിയത്. വെളിയം, പൂയപ്പള്ളി എന്നിവിടങ്ങളിലെ വിവിധ ക്ഷേത്രങ്ങൾ കുത്തിത്തുറന്ന് ഓട്ടുവിളക്കുകളും കാണിക്കവഞ്ചികളും അപഹരിച്ച കേസിലും ഇയാൾ പ്രതിയാണ്. മാസങ്ങൾക്കു മുമ്പാണ് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പൂയപ്പള്ളി എസ്.ഐ രാജേഷ്‌കുമാർ, എ.എസ്. ജയപ്രദീപ്, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒ ഗോപകുമാർ, ഹോംഗാർഡ് മണികണ്ഠൻപിളള എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.