അഞ്ചൽ: കേരളത്തിലെ ഗ്രാമങ്ങളിലെ സർവകലാശാലകളാണ് ഗ്രന്ഥശാലകളെന്ന് മന്ത്രി കെ. രാജു പറഞ്ഞു. പനച്ചവിള പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഇടമുളയ്ക്കൽ ജവഹർ ഹൈസ്കൂളിൽ നടന്ന താലൂക്ക് ലൈബ്രറി കൗൺസിൽ ബാലകലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുസ്തക വിതരണം മാത്രമല്ല ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകാനും വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനും ലൈബ്രറികൾക്ക് കഴിയണമെന്നും മന്ത്രി വ്യക്തമാക്കി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കാസ്റ്റ് ലസ് ജൂനിയർ, പ്രൊഫ. പി. കൃഷ്ണൻകുട്ടി, വാർഡ് മെമ്പർ രാധാമണി സുഗതൻ, ഗ്രാമ പഞ്ചായത്ത് അംഗം ആർ. ഷാജു, എം. സലീം, ശ്രീദേവീ പ്രകാശ്, എൻ. ഷാജി, എ.എം. ഇസ്മയിൽ, വി. സുന്ദരേശൻ, ബി. മുരളി, കെ. ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.