കൊല്ലം: വടക്കേവിള ഭാരത് നഗർ റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷവും കുടുംബ സംഗമവും ഇരവിപുരം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. അബ്‌ദുൽ റഷീദ് ഉദ്ഘാടനം ചെയ്‌തു. മെരിറ്റ് അവാർഡ് വിതരണം കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അൻസാർ അസീസ് നിർവഹിച്ചു. നഗരസഭാ കൗൺസിലർ സലിം മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. രണ്ട് ദിവസമായി നടന്ന ആഘോഷങ്ങളിൽ കുടുംബാംഗങ്ങളുടെ വിവിധ കലാകായിക മത്സരങ്ങൾ നടത്തി. സമാപന സമ്മേളനം ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അജോയ് ഉദ്ഘാടനം ചെയ്‌തു. നഗർ പ്രസിഡന്റ് എം.ആർ. മണി അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എം. ഷംസുദ്ദീൻ, കേരള വിഷൻ എം.ഡി. സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.