കുന്നത്തൂർ: പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തെ വർഷങ്ങൾക്കു മുമ്പ് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടും പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പടിഞ്ഞാറേ കല്ലട മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസ് ധർണ നടത്തി. പദ്ധതി നടപ്പാക്കാതെ എം.എൽ.എയും പഞ്ചായത്ത് ഭരണസമിതിയും എച്ച്.എം.സിയിൽ പരസ്പരം പഴിചാരി വികസനം മുടക്കുകയാണ്. അടിയന്തിരമായി പ്രശ്നം പരിഹരിക്കണമെന്നും പ്രഖ്യാപിക്കപ്പെട്ട 74 ലക്ഷം രൂപയുടെ വികസനപദ്ധതികൾ നടപ്പാക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. മാവേലിക്കര പാർലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിഥിൻ കല്ലട അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, സുരേഷ് ചന്ദ്രൻ, ശിവാനന്ദൻ, സുരേഷ് കുമാർ, മുത്തലീഫ്, ഓമനക്കുട്ടൻ പിള്ള, കെ.എസ്. കിരൺ, വിപിൻ, രഞ്ജിത്ത്, വൈഷ്ണവ്, പ്രശാന്ത്.തുടങ്ങിയവർ സംസാരിച്ചു.