img
ഗൌരി നന്ദ

ആയൂർ: ഹോട്ടൽ ഭക്ഷണം കഴിച്ചതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട മൂന്നരവയസുകാരി മരിച്ചു. ചടയമംഗലം കള്ളിക്കാട് അംബിക സദനത്തിൽ സാഗർ, പ്രിയ ദമ്പതികളുടെ ഏക മകൾ ഗൗരി നന്ദയാണ് മരിച്ചത്. സംഭവത്തെ തുടർന്ന് ഇന്നലെ ഹോട്ടൽ തുറന്നില്ല. ഉച്ചയോടെ ഭക്ഷ്യസുരക്ഷാ വിഭാഗം എത്തി ഹോട്ടൽ തുറപ്പിച്ച് ഭ

ക്ഷണത്തിന്റെ സാമ്പിൾ ശേഖരിച്ചു.

വെൽഡിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായ സാഗറും സുഹൃത്തുക്കളും തിങ്കളാഴ്ച വൈകുന്നേരം ചടയമംഗലത്തുള്ള ഒരു ഹോട്ടലിൽ നിന്നും ആഹാരം കഴിച്ചിരുന്നു. വീട്ടിലേക്ക് കുബ്ബൂസും കുഴിമന്തിയും വാങ്ങിക്കൊണ്ടുപോവുകയും ചെയ്തു. ഇത് കഴിച്ച ശേഷം രാത്രി 9.30ന് കുട്ടി ഉറങ്ങാൻ കിടന്നു. 12 മണിയോടെ വയറുവേദനയും അസ്വസ്ഥതയും പ്രകടിപ്പിച്ച കുട്ടിയെ ഉടൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ചടയമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം സന്ധ്യയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കൂടുതൽ അന്വേഷണവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും വിലയിരുത്തിമാത്രമേ മരണ കാരണം വ്യക്തമാകൂവെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.