കൊല്ലം: നഗരസഭയുടെ തെക്കേവിള ഡിവിഷനിലെ കൊല്ലൂർവിള എൽ.പി.ബി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടനം മേയർ വി. രാജേന്ദ്രബാബു നിർവഹിച്ചു. വിദ്യാഭ്യാസ - കായികകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. സത്താർ, മരാമത്ത് കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ചിന്ത എൽ. സജിത്ത്, സി.ഡബ്ളിയു.സി ജില്ലാ ചെയർമാൻ അഡ്വ. കെ.പി. സജിനാഥ്, തെക്കുംഭാഗം കൗൺസിലർ ബേബി, സേവ്യർ, ഹെഡ്മിസ്ട്രസ് ലീലാമ്മ എന്നിവർ സംസാരിച്ചു. ഡിവിഷൻ കൗൺസിലർ സന്ധ്യാ ബൈജു സ്വാഗതം പറഞ്ഞു.