കൊല്ലം : സൂര്യകാന്തി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ദീനദയാൽ ട്രോഫിക്കായി നടത്തുന്ന കേരളാ കബഡി ലീഗ് (കെ.കെ.എൽ) സീസൺ 3ന്റെ സംഘാടകസമിതി രൂപികരിച്ചു. മുഖ്യ രക്ഷാധികാരി കേന്ദ്ര സഹമന്ത്രി മന്ത്രി വി. മുരളിധരനാണ്. ഡോ. ഇസ്മായിൽ സേട്ട്, എം. ശാർങ്ധരൻ, പ്രൊഫ. ടി.എൽ. ഗിരിജ, പ്രൊഫ. ബി. ജയചന്ദ്രൻ, ഡോ. ജോൺ ഡാനിയേൽ, ഡോ. പി. ബിനു, ഡോ. ജെ. രാധാകൃഷ്ണൻ, സതീഷ് കുമാർ, എം.വി. സോമയാജി, എസ്. സുവർണകുമാർ, ബി. സുരേഷ്‌കുമാർ (രക്ഷാധികാരികൾ), ഡോ. ആക്കാവിള സലിം (ചെയർമാൻ), എം. സുനിൽ (ജനറൽ കൺവീനർ) എന്നിവരെയും ഭാരവാഹികളായി തിരഞ്ഞെടുത്തു.
ഡോ. പട്ടത്താനം രാധാകൃഷണൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് എം. സുനിൽ അദ്ധ്യക്ഷത വഹിച്ചു. സീസൺ 2ന്റെ സുവനീർ ഡി. അശ്വനീദേവ് കബഡി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. വിജയകുമാറിന് നൽകി പ്രകാശനം ചെയ്തു.