photo
ചവറ ഉപജില്ലാ ശാസ്ത്ര സ്കൂൾ കലോത്സവത്തിന്റെ സമാപനം എൻ.വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : ശങ്കരമംഗലം ഗവ. എച്ച്.എസ്‌.എസിലും കാമൻകുളങ്ങര ഗവ. എൽ.പി സ്കൂളിലുമായി സംഘടിപ്പിച്ച ചവറ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം സമാപിച്ചു. ചവറ ഉപജില്ലയിലെ എൽ. പി മുതൽ ഹയർ സെക്കൻഡറി തലം വരെയുളള സ്കൂളുകളിൽ നിന്നായി രണ്ടായിരത്തിലധികം ശാസ്ത്ര പ്രവൃത്തി പരിചയ പ്രതിഭകൾ ശാസ്ത്രോത്സവ മത്സരങ്ങളിൽ പങ്കെടുത്തു . സാമൂഹ്യശാസ്ത്ര മേള, പ്രവൃത്തിപരിചയ മേള, ശാസ്ത്ര മേള, ഗണിത ശാസ്ത്ര മേള, ഐ.ടി മേളകളാണ് നടന്നത്. സമാപന സമ്മേളനം എൻ. വിജയൻപിളള എം.എൽ.എ ഉദ്ഘാടനം ചെയ്തു . പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ.എ. നിയാസ് , ശ്രീലേഖ വേണുഗോപാൽ, അനിൽ പുത്തേഴം, ബിന്ദു സണ്ണി, ഷൗബാനത്ത് , പി. ടി. എ പ്രസിഡന്റ് ജ്യോതികുമാർ, കാമൻകുളങ്ങര സർക്കാർ എൽ.പി സ്കൂൾ എസ്.എം.സി ചെയർമാൻ വർഗീസ് എം. കൊച്ചുപറമ്പിൽ, എസ്. രാധാകൃഷ്ണപ്പിള്ള, പ്രിൻസിപ്പൽ ജെ. ഷൈല, പ്രഥമാദ്ധ്യാപകരായ എസ്. ജോർജ് കുട്ടി, കെ.വി. അനിത, ചവറ എ. ഇ. ഒ എൽ. മിനി, പ്രശാന്ത്, ശശികുമാർ, ശശാങ്കദൻ എന്നിവർ പ്രസംഗിച്ചു. സയൻസ് ശാസ്ത്രമേളയിൽ എൽ.പി വിഭാഗത്തിൽ ജി.എൽ.പി.എസ് പന്മന മനയിൽ, യു.പി വിഭാഗത്തിൽ ജി.യു.പി.എസ് ചവറ സൗത്ത്, എച്ച്. എസ് വിഭാഗത്തിൽ ഖാദരിയ്യ എച്ച് .എസ് കൊട്ടുകാട് , എച്ച്.എസ്. എസ് വിഭാഗത്തിൽ എസ്.ബി .വി .എസ്.ജി .എച്ച് .എസ്. എസ് പന്മന മനയിൽ എന്നീ സ്കൂളുകൾ ഓവറോൾ നേടി. ഗണിത ശാസ്ത്രമേളയിൽ എൽ. പി വിഭാഗത്തിൽ ജി.എൽ.പി.എസ് പന്മന മനയിൽ , യു.പി വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് അയ്യൻക്കോയിക്കൽ, എച്ച്. എസ് വിഭാഗത്തിൽ എസ്.ബി.വി.എസ്.ജി.എച്ച്.എസ്.എസ് , എച്ച് .എസ്.എസ് വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് ചവറയും ഓവറോൾ നേടി. സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ. പി വിഭാഗത്തിൽ ജി.എം .എൽ.പി.എസ് മുകുന്ദപുരം, യു.പി വിഭാഗത്തിൽ ജി.യു.പി.എസ് മുക്കുത്തോട് ചവറ , എച്ച് .എസ് വിഭാഗത്തിൽ എസ്.വി.പി.എം .എച്ച് .എസ് വടക്കുംതല, എച്ച്.എസ്.എസ് വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് ചവറയും ഓവറോൾ നേടി. പ്രവൃത്തി പരിചയമേളയിൽ എൽ.പി വിഭാഗത്തിൽ മുളയ്ക്കൽ എൽ.പി.എസ് , യു .പി , എച്ച്.എസ് വിഭാഗങ്ങളിൽ എൽ.വി.എച്ച്.എസ് കടപ്പാ , എച്ച്.എസ്.എസ് വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് ചവറയും ഓവറോൾ നേടി.