paravur
ഷോമോസ്റ്റെഫാനും ജാമോനെല്ലിയും വിവാഹിതരായ ശേഷം സർവ്വാത്മ മിത്രയ്ക്കും ബന്ധുക്കൾക്കും ഒപ്പം

പരവൂർ: ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഫ്രഞ്ചുകാരായ കമിതാക്കൾ തങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിന് തുടക്കം കുറിച്ചത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ. ഫ്രാൻസ് സ്വദേശികളായ ഷോമോസ്റ്റെഫാനും ജാമോനെല്ലിയുമാണ് ഹിന്ദു ആചാരപ്രകാരം പരവൂർ നെടുങ്ങോലം മൈത്രി മന്ദിറിൽ വിവാഹിതരായത്.

ഭാരതീയ വേഷമണിഞ്ഞ് ക്ഷേത്രദർശനവും നടത്തി മൈത്രി മന്ദിറിലെ ആചാര്യൻ സർവ്വാത്മമിത്രയുടെ കാർമ്മികത്വത്തിലാണ് ഇരുവരും വരണമാല്യമണിഞ്ഞത്. വിവാഹ ചടങ്ങുകൾക്ക് ബന്ധുക്കളുൾപ്പെടെ മുപ്പതോളം വരുന്ന ഫ്രഞ്ചുകാർ സാക്ഷ്യം വഹിച്ചു.

നാൽപ്പത്തിനാല് വയസുള്ള ഷോമോസ്റ്റെഫാനും നാൽപത്തിമൂന്ന് വയസുള്ള ജാമോനെല്ലിയും ഹിന്ദു മതം സ്വീകരിച്ച് വിജയദശമി ദിനത്തിൽ പരവൂർ വ്യാസ മന്ദിറിൽ ആദ്യക്ഷരം കുറിച്ചിരുന്നു.