കരുനാഗപ്പള്ളി : ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അയൽക്കൂട്ട സംഗമങ്ങളുടെ മേഖലാ ശില്പശാല ഐ.എം.എ ഹാളിൽ സംഘടിപ്പിച്ചു. ശില്പശാലയിൽ കരുനാഗപ്പള്ളി, ചവറ, ശൂരനാട്, കുന്നത്തൂർ ഏരിയാ കമ്മിറ്റികളിൽ നിന്ന് തിരഞ്ഞെടുത്ത 115 പ്രതിനിധികൾ പങ്കെടുത്തു. രാജമ്മ ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യ നമ്മുടെ രാജ്യം എന്ന വിഷയത്തിൽ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രസന്നാ ഏണസ്റ്റും, ശാസ്ത്രബോധം ജീവിതത്തിന്റെ വഴി കാട്ടി എന്ന വിഷയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണിയും ലിംഗനീതിയും ഭരണഘടനയും എന്ന വിഷയത്തിൽ അഡ്വ . പ്രതിഭയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഗീതാകുമാരി, ഷീനാപ്രസാദ്, അംബിക, ബി . പത്മകുമാരി, ബിന്ദുശിവൻ, ലീലാമ്മ, ലളിതാ ശിവരാമൻ, ഭാനുമതി, വസന്ത രമേശ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.