mini
പുനലൂർ നഗരസഭയിലെ വിളക്കുവെട്ടം കുടിവെളള പദ്ധതി മന്ത്രി കെ..രാജു നാടിന് സമർപ്പിക്കുന്നു. നഗരസഭാ ചെയർമാൻ കെ.രാജശേഖരൻ, വൈസ് ചെയർപേഴ്സൺ സുശീലാ രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം

പുനലൂർ: പുനലൂർ നഗരസഭയിലെ വിളക്കുവെട്ടം കുടിവെളള പദ്ധതി മന്ത്രി കെ. രാജു നാടിന് സമർപ്പിച്ചു. മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 14 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ കുടിവെളള പദ്ധതി ആരംഭിച്ചത്. നഗരസഭാ അദ്ധ്യക്ഷൻ കെ. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സുഭാഷ് ജി. നാഥ്, വി. ഓമനക്കുട്ടൻ, മുൻ വൈസ് ചെയർമാൻ അഡ്വ. പി.എ. അനസ് തുടങ്ങിയവർ സംസാരിച്ചു.