jee
അലിമുക്ക്-അച്ചൻകോവിൽ വനപാതയിലെ തുറപാലത്തിന് സമീപം മ്ലാവ് കുറുകേ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ്

പുനലൂർ: അലിമുക്ക്-അച്ചൻകോവിൽ പാതയിലൂടെ കടന്ന് പോയ ജീപ്പിന് മുന്നിൽ മ്ലാവ് ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അച്ചൻകോവിൽ തുറപാലത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. കുന്നിക്കോട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ജീപ്പിന് മുന്നിലാണ് വനത്തിൽ നിന്നെത്തിയ മ്ലാവ് ചാടിയത്. മ്ലാവിനെ കണ്ട ഡ്രൈവർ ജീപ്പ് വെട്ടിച്ച് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്ത് കൂട്ടിയിട്ടിരുന്ന മെറ്റൽ കൂനയിൽ കയറിയ ശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു. മെറ്റൽ കൂനയിൽ കയറിയത് മൂലമാണ് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.