school
ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ കലോത്സവം സിനിമാ - സീരിയൽ താരം മഞ്ജു വിജീഷ് ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ചാത്തന്നൂർ ശ്രീനാരായണ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ 2019- 20 വർഷത്തെ സ്കൂൾ തല കലോത്സവം വിവിധ കലാപരിപാടികളോടെ

നടന്നു. കലോത്സവത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ (ആർ. ശങ്കർ നഗർ) നടന്ന സമ്മേളനം ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു ഉദ്ഘാടനം ചെയ്തു. സിനി - സീരിയൽ ആർട്ടിസ്റ്റ് മഞ്ജു വിജീഷ് കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റും സ്കൂൾ ഹെഡ്മാസ്റ്ററുമായ ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി. ശ്രീദേവി, പി.ടി.എ പ്രസിഡന്റ് മിനിമോൾ ജോഷ്, സ്റ്റാഫ് സെക്രട്ടറി എസ്. ശ്രീജ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാവിരുന്നും, കലാ മത്സരങ്ങളും നടന്നു.