eda
ഇടമുളയ്ക്കൽ പഞ്ചായത്തിലെ സ്കൂളുകളിൽ പ്രഭാത ഭക്ഷണം നൽകുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഇടമുളയ്ക്കൽ ഗവ. ജവഹർ സ്കൂളിൽ പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ് നിർവഹിക്കുന്നു

അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള വിദ്യാലയങ്ങളിൽ പ്രഭാത ഭക്ഷണംആരംഭിച്ചു. പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ് ഇടമുളയ്ക്കൽ ഗവ.എൽ.പി സ്കൂളിൽ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എസ്. സജീവ് അദ്ധ്യക്ഷത വഹിച്ചു. അഞ്ചൽ ഉപജില്ലാ വിദ്യാഭ്യസ ഓഫീസർ പി. ദീലിപ് , പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജഹാൻ കൊല്ലൂർവിള, മനോജ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പി.എസ്. ആനന്ദദായി അമ്മ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. ജോസ് നന്ദിയും പറഞ്ഞു.