ഓച്ചിറ: പരബ്രഹ്മ ആശുപത്രി, ജില്ലാ ടി.ബി സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്വാസകോശ രോഗ നിർണയ ക്യാമ്പ് നടത്തി. പരബ്രഹ്മ ക്ഷേത്ര ഭരണസമിതി സെക്രട്ടറി ഇൻ ചാർജ് കളരിക്കൽ ജയപ്രകാശ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു, പ്രസിഡന്റ് പ്രൊഫ. ശ്രീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആർ.ഡി. പദ്മകുമാർ, രാധാകൃഷ്ണൻ എലമ്പടത്ത്, ജ്യോതികുമാർ, ശശിധരൻപിള്ള, ജയമോഹനൻ, ചൂനാട് വിജയൻപിള്ള, പുഷ്പദാസൻ ചേരാവള്ളി എന്നിവർ സംസാരിച്ചു. ഡോക്ടർമാരായ ശിവസുധൻ, നഹാസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.