എഴുകോൺ: വീടിനു പുറത്തുവച്ചു നാലു വയസുകാരനെ തെരുവ് നായ ആക്രമിച്ചു. ഇടയ്ക്കിടം നെല്ലിമുക്ക് മുരളീ ഭവനിൽ മണിക്കുട്ടൻ, സ്വാതി ദമ്പതികളുടെ മകനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം കുട്ടി വെളിയിലെ കുളിമുറിയിൽ നിന്നും വീട്ടിലേക്ക് കയറുന്നിനിടെ വരാന്തയിൽ നിന്ന നായ ആക്രമിക്കുകയായിരുന്നു. മുഖത്ത് പരിക്കേറ്റ കുട്ടിയ്ക്ക് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അടിയന്തര ചികിത്സാ നൽകി. ഇടയ്ക്കിടം മാർക്കറ്റ് ജംഗ്ഷൻ, നെല്ലിമുക്ക് ഭാഗങ്ങളിൽ തെരുവ് നായ ശല്യം വർദ്ധിക്കുകയാണ്.