കൊല്ലം: എട്ട് മാസത്തെ ശമ്പള കുടിശിക വിതരണം ചെയ്യുക, പിരിച്ചുവിട്ട കരാർ തൊഴിലാളികളെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എസ്.എൻ.എൽ കരാർ ജീവനക്കാരുടെ പണിമുടക്ക് സമരം 28 ദിവസം പിന്നിട്ടു. വെള്ളയിട്ടമ്പലം ബി.എസ്.എൻ.എൽ ജനറൽ മാനേജർ ഓഫീസിന് മുന്നിൽ കരാർ ജീവനക്കാരുടെ സംഘടനയായ സി.സി.എൽ.യുവിന്റെ നേതൃത്വത്തിലാണ് സമരം. ഇന്നലെ നടന്ന ധർണ സി.സി എൽ.യു ജില്ലാ സെക്രട്ടറി സി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജി. ഗോപകുമാർ, ബ്രാഞ്ച് സെക്രട്ടറി രാജു തുടങ്ങിയവർ സംസാരിച്ചു. സമരം അധികൃതർ മുഖവിലയ്ക്കെടുക്കാത്ത സാഹചര്യത്തിൽ 18ന് കറുത്ത ബാഡ്ജ് ധരിച്ച് പ്രകടനം നടത്തും. തുടർന്ന് ജീവനക്കാരുടെ കുടുംബാംഗങ്ങളെയും സമരത്തിൽ അണിനിരത്തും.