deepu
വൈസ്‌മെൻ ഇന്റർനാഷണൽ ജില്ലാപ്രതിനിധി സമ്മേളനം അഖിലേന്ത്യാ അസിസ്റ്റന്റ് സെക്രട്ടറി വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജില്ലയിലെ കാൻസർ രോഗ ബാധിതരെ കണ്ടെത്താൻ തിരുവനന്തപുരം
റീജിയണൽ കാൻസർ സെന്ററിന്റെ സഹകരണസ്ഥോടെ വൈസ്‌മെൻസ് ക്ലബ്ബുകൾ വഴി ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ 200 രോഗനിർണയ ക്യാമ്പുകൾ നടത്താൻ വൈസ്‌മെൻ ഇന്റർനാഷണൽ ജില്ലാപ്രതിനിധി സമ്മേളനം തീരുമാനിച്ചു. അഖിലേന്ത്യാ അസിസ്റ്റന്റ് സെക്രട്ടറി വഴുതാനത്ത് ബാലചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ ആർ.ചെല്ലപ്പൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ആർ. അജിത്കുമാർ, ബിജു പി.ആർ, പി.എസ്.വിജയകുമാർ, വി.വി.മദനചന്ദ്രൻപിള്ള, പ്രതിഭ ജോയി, ഡോ.കെ.ബി.ജയചന്ദ്രൻ, ഗീതാലക്ഷ്മി, ബി. ബാലചന്ദ്രൻപിള്ള, എം.ചന്ദ്രൻപിള്ള തുടങ്ങിയവർ സംസാരിച്ചു.