ഓച്ചിറ: തഴവ ബി.ജെ.എസ്. എം മഠത്തിൽ വി ആൻഡ് എച്ച്. എസ്. എസിൽ നടന്ന കരുനാഗപ്പള്ളി ഉപജില്ലാ ശാസ്ത്ര- ഗണിത, ശാസ്ത്ര- പ്രവൃത്തി പരിചയമേള സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലേഖ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സലിം അമ്പീത്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം അനിൽ. എസ്. കല്ലേലിഭാഗം മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത സമ്മാനദാനം നിർവഹിച്ചു. എ. ഗോപിനാഥപിള്ള, ഡോ. എ. എ. അമീൻ, ആർ. മധുസൂദനപിള്ള തുടങ്ങിയവർ സംസാരിച്ചു. ഉച്ചയ്ക്ക് 2 മുതൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പ്രദർശനം കാണാൻ അവസരമൊരുക്കിയിരുന്നു